ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ആയുധധാരി പിടിയില്‍. യു.എന്‍. കെട്ടിടസമുച്ചയത്തിനു സമീപം തോക്കുമായാണ് ഒരാള്‍ വലയിലായത്. തുടര്‍ന്ന് ഹെഡ്ക്വാര്‍ട്ടേഴ്സ് അടച്ച് പോലീസ് വലയത്തിലാക്കി പരിശോധന നടത്തി. പോലീസ് നടപടിയെത്തുടര്‍ന്ന് യു.എന്‍. ആസ്ഥാനം അടച്ചതായി വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
യു.എന്‍. ആസ്ഥാനത്ത് ആയുധധാരി പിടിയില്‍
