റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം 2021; ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ ഡിസംബര്‍ 2ന്

December 1, 2021 - 6:49 pm

യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്) ഡിസ്ട്രിക്ട് ഇന്നോവേഷന്‍ കൗണ്‍സില്‍ പത്തനംതിട്ടയുടെ നേതൃത്വത്തില്‍ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം 2021 ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ നാളെ ഡിസംബര്‍ 2 വ്യാഴാഴ്ച ഉച്ചഴിഞ്ഞ് 2.15 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല മാര്‍ത്തോമ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി എസ്എംവി ജയാനന്ദ്, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് പ്രഫഷണല്‍ ബീനാ ഗോവിന്ദന്‍, ജില്ലാ ആസൂത്രണ സമിതി അംഗം എസ്.വി സുബിന്‍, മാര്‍ത്തോമാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് മാത്യു, ജില്ലാ ഇന്നോവേഷന്‍ കൗണ്‍സില്‍ അംഗം റെയ്‌സണ്‍ സാം രാജു, കെ ഡിസ്‌ക് പ്രോഗ്രാം എക്‌സിക്യൂട്ടീവുകളായ ജിന്റോ സെബാസ്റ്റ്യന്‍, എസ്.ഒ ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്) ഡിസ്ട്രിക്ട് ഇന്നോവേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ 30,000 നൂതന ആശയങ്ങള്‍ എന്ന യങ് ഇന്നോ വേറ്റേഴ്‌സ് പ്രോഗ്രാം 2021 ന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 2 വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പൂജപ്പുര ഗവ.എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *