റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോൺ​ഗ്രസ് നേതൃത്വവും ഗ്രൂപ്പ് നേതാക്കളും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചന

December 1, 2021 - 8:19 am

തിരുവനന്തപുരം: കോൺ​ഗ്രസ് നേതൃത്വവും ഗ്രൂപ്പുകളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചന.കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വവും ഗ്രൂപ്പ് നേതാക്കളും തമ്മിൽ ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി ആരോപണം ഉണ്ടായത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം ആരോപിച്ചു.

ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് സംസ്ഥാന നേതൃത്വം പരാതി നല്‍കും. ചിലര്‍ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്.സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാൻഡിനെ സമീപിക്കാനിരിക്കെയാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിന് മുന്നിലേക്ക് പോകുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് ഉടന്‍ പരാതി നല്‍കും. ഹൈക്കമാൻഡ് ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം..

ഇതുകൂടാതെ ഗ്രൂപ്പുകള്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും ഇവർ ആരോപിക്കുന്നു. നിസ്സാര കാര്യങ്ങളെ വലിയ വാര്‍ത്തയാക്കി അണികളുടെ വീര്യം കെടുത്താനുള്ള ശ്രമമാണ് ഒരു വശത്ത് നടക്കുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വം പരാതിയില്‍ ആരോപിക്കുമെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *