റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയിൽ നിന്നുളള സിം​ഗപ്പൂർ എയർലൈൻസ് പുനരാരംഭിക്കുന്നു.

November 29, 2021 - 10:10 am

കൊച്ചി∙ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി സിംഗപ്പുർ എയർലൈൻസ്. നവംബർ 30 മുതൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസുകൾ ഉണ്ടാകും. രാത്രി 10.15 ന് സിംഗപ്പുരിൽ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും. പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.

സിംഗപ്പുരിൽ നിന്ന് എത്തുന്നവർ കൊച്ചി വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. ഇവർക്ക് 7 ദിവസത്തെ ക്വാറന്റീനുണ്ട്. എട്ടാംദിനം വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം. പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീന്‍ തുടരണം.കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു.

ഈ വർഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് സിയാൽ അറിയിച്ചു. എന്നാൽ ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾക്കു കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *