റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍: ആഘോഷങ്ങളും ഉത്സവങ്ങളും മുന്‍കരുതലുകളോടെ മാത്രമെന്ന് ഡബ്ല്യു.എച്ച്.ഒ.

November 28, 2021 - 11:25 am

ന്യൂഡല്‍ഹി: പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണവും സാമൂഹിക നടപടികളും പൊതുജനാരോഗ്യസംവിധാനങ്ങളും ശക്തമാക്കാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഡബ്ല്യു.എച്ച്.ഒ. ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ടാവണമെന്നും വലിയ ജനസഞ്ചയം ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഒരു കാരണവശാലും നമ്മുടെ കരുതലില്‍ വീഴ്ച ഉണ്ടാവരുതെന്ന് ലോകാരോഗ്യസംഘടനയുടെ ദക്ഷിണേഷ്യന്‍ മേഖലാ റീജണല്‍ ഡയറക്ടര്‍ പൂനം ക്ഷേത്രപാല്‍ സിങ് പറഞ്ഞു. ഈ മേഖലയില്‍ കോവിഡ് കാര്യമായി കുറയുകയാണെങ്കിലും മറ്റിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരുകയാണ്. പുതിയ വകഭേദം കണ്ടെത്തിയതും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *