മലപ്പുറം അന്താരാഷ്ട്ര വിപണിയില്‍ മൂന്നുകോടിയിലധികം വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാള്‍ മലപ്പുറത്ത് പിടിയിലായി. മൊറയൂര്‍ കക്കാട്ടുചാലില്‍ മുഹമ്മദ് ഹാരിസ്(29) ആണ് പിടിയിലായത്. ബംഗളൂരു,ഗോവ എന്നിവിടങ്ങളില്‍നിന്ന് എംഡിഎംഎ പോലുളള മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്തി വില്‍പ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്
5,000 മുതല്‍ 10,000 വരെ വിലക്കാണ് ഇവര്‍ വില്‍പ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ചെറുകിട മയക്കുമരുന്നു വില്‍പ്പനനടത്തുന്ന സംഘത്തിലുളളവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഡിവൈഎസ്പി എം പ്രതീപിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

