റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ റിമാൻഡ് ചെയ്തു

November 21, 2021 - 3:30 pm

ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി ഷീബയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിച്ചത്.

കഴിഞ്ഞ 16നായിരുന്നു സംഭവം. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുൺകുമാറും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ സന്നദ്ധത കാണിച്ചു. എന്നാൽ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കിൽ 214000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവിൽ 14000 രൂപ നൽകാമെന്ന് അരുൺ കുമാർ സമ്മതിച്ചു. ഇത് സംസാരിക്കാനായാണ് ഇരുവരും അടിമാലി സെന്റ് ആന്റണി ചർച്ചിന് സമീപം എത്തിയത്. ഇതിനിടയിലാണ് കയ്യിലിരുന്ന ആസിഡ് ഷീബ, അരുൺ കുമാറിന്റെ മുഖത്തേക്ക് ഒഴിച്ചത്.

റബ്ബർ പാലിൽ ഉപയോഗിക്കുന്ന ഫോര്‍മിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *