റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബേറ്

November 21, 2021 - 3:35 pm

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ നാടൻ ബോംബെറിഞ്ഞു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി വീടിന്‍റെ ജനല്‍ അടിച്ച് തകര്‍ത്തശേഷം വീടിനകത്തേക്ക് ബോംബെറിയുകയായിരുന്നു.

ഷിജുവിന്റെ ഒരു വയസ്സുള്ള കുട്ടി വീടിനകത്തുണ്ടായിരുന്നെങ്കിലും കുട്ടിയെ അമ്മ രക്ഷപ്പെടുത്തി. സംഭവത്തില്‍ ആർക്കും പരിക്കില്ല. പ്രദേശത്തെ ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി .സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *