റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ

November 21, 2021 - 2:13 pm

കൊച്ചി: നെടുമ്പാശ്ശേരിയിൽ 168 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർമൊയ്തീൻ (24) ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23) വെങ്ങോല പെയ്‌നാടി വീട്ടിൽ ജസീൽ പി.ജലീൽ (24) ഉളിയന്നൂർ കാടുകണ്ടത്തിൽ വീട്ടിൽആസിഫ് (22) എന്നിവരാണ് പോലീസ് പിടിയിലായത്.

ബെംഗളൂരുവിൽനിന്ന് കാർ മാർഗം മയക്കുമരുന്ന് കടത്തിയ സംഘത്തെ ദേശീയപാതയിൽ കരിയാട് ജങ്ഷനിൽവെച്ചാണ് പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ സ്റ്റിയറിങ്ങിനടിയിലെ രഹസ്യ അറയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്നു തൂക്കാനുള്ള ത്രാസും കാറിൽനിന്ന് കണ്ടെടുത്തു. പോലീസ് വളഞ്ഞപ്പോൾ ഇവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമിച്ചു.

ഇതിനു മുമ്പും ഇവർ മയക്കുമരുന്ന് കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്.പി പി.കെ.ശിവൻ കുട്ടി, നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം.ബൈജു തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇവർ ആർക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.

കഴിഞ്ഞയാഴ്ച വാഹനത്തിൽ കടത്താൻ ശ്രമിച്ച 225 കിലോഗ്രാം കഞ്ചാവ് കറുകുറ്റിയിൽ നിന്നും ഇതേ പോലീസ് സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേർ റിമാൻഡിലാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *