മണ്ണാർക്കാട് : രേഖകളില്ലാതെ ആഢംബര കാറിൽ കടത്തിയ 44.82 ലക്ഷം രൂപയുടെ കപ്പള്ളണം പൊലീസ് പരിശോധനയിൽ പിടികൂടി. പഴനി സ്വദേശി ചിന്നദുരൈയുടെ കാറിൽനിന്നാണ് പണം പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌തു. 2021 നവംബർ 17 ബുധനാഴ്‌ച വൈകീട്ട് ഏഴിന് ദേശീയപാതയിൽ എംഇഎസ് കല്ലടി കോളേജ് ജംങ്ങ്ഷനിൽവെച്ചായിരുന്നു സംഭവം.
ചിന്ന ദുരൈ ഉൾപ്പെടെ 5 പേർ കാറിലുണ്ടായിരുന്നു. നിലമ്പൂരിൽ നിന്ന് പഴനിയിലേക്ക് കടത്തുകയായിരുന്നു കളളപ്പണമെന്ന് പൊലീസ് പറഞ്ഞു. പണവും കാറും മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.



