ദുബായ്: 2024- 2031 കാലയളവില്‍ അരങ്ങേറുന്ന ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളുടെ വേദികള്‍ പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.). എട്ട് ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണത്തിന് ഇന്ത്യ വേദിയാകും. 2026-ലെ ട്വന്റി20 ലോകകപ്പിന് ശ്രീലങ്കയ്ക്കൊപ്പവും 2031-ലെ ഏകദിന ലോകകപ്പിന് ബംഗ്ലാദേശിനൊപ്പവും ഇന്ത്യ സംയുക്ത ആതിഥേത്വം വഹിക്കും. 2029-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയിലാണ്. ഇന്ത്യക്കു പുറമേ 11 രാജ്യങ്ങള്‍ വിവിധ ടൂര്‍ണമെന്റുകള്‍ക്കു വേദിയാകും. സുദീര്‍ഘമായ ഇടവേളയ്ക്കുശേഷം 2025-ലെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്താനില്‍ നടക്കും. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാന്നിധ്യമുണ്ടാകുമോയെന്ന ചര്‍ച്ച സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിക്കഴിഞ്ഞു. ഐ.സി.സി. പ്രഖ്യാപിച്ച പ്രധാന ടൂര്‍ണമെന്റുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ
- 2024 ട്വന്റി 20 ലോകകപ്പ്:
യു.എസ്.എ-വെസ്റ്റിന്‍ഡീസ് - 2025 ചാമ്പ്യന്‍സ് ട്രോഫി: പാകിസ്താന്‍
- 2026 ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-ശ്രീലങ്ക
- 2027 ഏകദിന ലോകകപ്പ്:
ദക്ഷിണാഫ്രിക്ക-സിംബാബ്വേ-നമീബിയ - 2028 ട്വന്റി 20 ലോകകപ്പ്:
ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് - 2029 ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ
- 2030 ട്വന്റി 20 ലോകകപ്പ്:
ഇം ണ്ട്-അയര്‍ലന്‍ഡ്-സ്‌കോട്ലന്‍ഡ് - 2031 ഏകദിന ലോകകപ്പ്:
ഇന്ത്യ-ബംഗ്ലാദേശ്



