തിരുവളളൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം

കോഴിക്കോട്‌ : കോഴിക്കോട്‌ തിരുവളളൂരിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടുത്തം. 2021 നവംബര്‍ 14 ഞായറാഴ്‌ച വൈകുന്നേരം അറരമണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്ത്‌ സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ തീ ആളിപ്പടരുകയായിരുന്നു.

ജീവനക്കാരുടെയും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും അവസരോചിതമായ ഇപെടല്‍ കാരണം പെട്രോള്‍ നിറക്കുന്ന ഭാഗത്തേക്ക്‌ തീ പടര്‍ന്നുപിടിക്കാതെ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു. അപകട സമയത്ത്‌ നിരവധി വാഹനങ്ങള്‍ ഇന്ധനം നിറക്കാനായി പെട്രോള്‍ പമ്പിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →