റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഭേദാശ്രമം വൈസ് പ്രസിഡന്റ് നരഹരി പ്രിയ ഭാരതി മാതാജി സമാധിയായി

November 13, 2021 - 9:58 am

തിരുവനന്തപുരം: അഭേദാശ്രമം വൈസ് പ്രസിഡന്റ് നരഹരി പ്രിയ ഭാരതി മാതാജി (91) 2021 നവംബർ 12ന് പറവൂരിൽ സമാധിയായി. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10.30ന് മരിയാപുരത്തുള്ള ആറയൂർ അഭേദാശ്രമത്തിൽ നടക്കും.

ഭാരതി മേനോൻ എന്നായിരുന്നു പൂർവ്വാശ്രമ നാമം.തിരുനാമാചാര്യൻ ആഞ്ഞം നമ്പൂതിരി, മുംബയ് വെങ്കിടേശ്വര അയ്യർ ഗുരുജി എന്നിവരിൽ നിന്ന് ആദ്ധ്യാത്മിക വിഷയങ്ങൾ പഠിച്ചശേഷം രാജ്യത്ത് പല സ്ഥലങ്ങളിലും നാരായണീയ ക്ലാസുകൾ നടത്തി. വിപുലമായ ശിഷ്യസമ്പത്തിനു ഉടമയായ മാതാജി അഭേദാശ്രമം അദ്ധ്യക്ഷനായിരുന്ന ഭജനാനന്ദ സ്വാമിയിൽ നിന്നാണ് 1995-ൽ സന്യാസം സ്വീകരിച്ചത്. 2005 മുതൽ അഭേദാശ്രമം വൈസ് പ്രസിഡന്റാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *