കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി നെന്മാറ വനം ഡിവിഷന്‍ ഓഫീസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍

പാലക്കാട്: നെന്മാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെന്മാറ വനം ഡിവിഷന്‍ ഓഫീസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധിക്കുന്നത്.

75കാരനായ മാണിയാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പ്രദേശത്ത് കൊല്ലപ്പെട്ടത്. ടാപ്പിങ്ങ് ജോലി ചെയ്യുന്നതിനിടെ 12/11/21 വെള്ളിയാഴ്ച രാവിലെ ഒമ്പതരയോട് കൂടിയാണ് ഇദ്ദേഹത്തെ പന്നി ആക്രമിച്ചത്. കുത്തേറ്റ് പരിക്കേറ്റ ഇദ്ദേഹം മരിക്കുകയായിരുന്നു.

പ്രദേശത്ത് വന്യജീവി ആക്രമണങ്ങള്‍ നിരന്തരം ഉണ്ടായിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം