അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലാളികള്‍ തെങ്ങിന്‍ തൈ നഴ്‌സറി ഒരുക്കി.  ഒമ്പതാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് 1500 തെങ്ങിന്‍ തൈകള്‍ ഉള്‍പ്പെടുന്ന നഴ്‌സറി സജ്ജമാക്കിയത്. എം.എന്‍.ആര്‍.ഇ.ജി.എസ്. വഴി 4.80 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. 

നഴ്‌സറിയിലേക്ക് ആവശ്യമായ വിത്ത് തേങ്ങകള്‍ ശേഖരിച്ചതും തൊഴിലാളികളാണ്. ഉത്പ്പാദിക്കുന്ന തെങ്ങിന്‍ തൈകള്‍ പഞ്ചായത്തിന്‍റെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ. ജോര്‍ജ് പറഞ്ഞു. 

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *