മുകേഷ് അംബാനിയുടെ ആന്റില അന്വേഷിച്ച വിനോദസഞ്ചാരി പോലീസ് കസ്റ്റഡിയില്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി അന്വേഷിച്ചെത്തിയ വിനോദസഞ്ചാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് വിസന്‍ജി പട്ടേല്‍ (40) എന്നയാളാണ് നവി മുംബൈയില്‍ നിന്നും പിടിയിലായത്.പ്രാഥമികമായ ചോദ്യംചെയ്യലില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. എന്നാല്‍, എന്തെങ്കിലും ഭീഷണിയുണ്ടോയെന്നറിയാന്‍ കൂടുതല്‍ ചോദ്യംചെയ്യും. ഇന്നലെ രാവിലെ പട്ടേല്‍ സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവര്‍ മറ്റൊരു ടാക്സി ഡ്രൈവറോടാണ് അംബാനിയുടെ വസതിയായ ”ആന്റില” എവിടെയാണെന്ന് അന്വേഷിച്ചത്. സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ വിഷയം പോലീസില്‍ അറിയിച്ചു. മാസങ്ങള്‍ക്കുമുമ്പ് ആന്റിലയ്ക്കു സമീപത്തുനിന്നു സ്ഫോടകവസ്തുക്കള്‍ നിറച്ച എസ്.യു.വി. കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. വാഹന ഉടമയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തി. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസയെ അറസ്റ്റ് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം