കാസർകോട്: സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനാഘോഷം നടത്തി

കാസർകോട്: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകദിനാഘോഷം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര്‍ ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. വിഷന്‍ 2021 ന്റെ ഭാഗമായി വിവിധ സ്‌കൂളുകളിലേക്ക് മാസ്‌ക്, സാനിറ്റൈസര്‍ വിതരണവും, സ്ഥാപക ദിന സ്റ്റിക്കറിന്റെ പ്രകാശനവും നടന്നു. പി.വി.ജയരാജന്‍, കെ.വി. രവീന്ദ്രന്‍, ടി. കാഞ്ചന, വി.വി. മനോജ് കുമാര്‍, വി.കെ. ഭാസ്‌കരന്‍, ടി.ഇ. സുധാമണി, ജി.കെ. ഗിരിജ, പി.ടി. തമ്പാന്‍, പി.വി. ശാന്തകുമാരി, എം.വി. ജയ എന്നിവര്‍ സംസാരിച്ചു. 

Share
അഭിപ്രായം എഴുതാം