തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ൽ നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ നവംബർ 14 ന് 11 മുതൽ 1 വരെ ഓൺലൈനായി നടത്തും. നവംബർ 24 ന് ക്ലാസുകൾ (ഓൺലൈൻ/ഓഫ്ലൈൻ) ആരംഭിക്കും. പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും10 ശതമാനം സീറ്റുകൾ പട്ടിക ജാതി/വർഗ വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്.ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ., പൊന്നാനി, പിൻ – 679573 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:0494-2665489, 9746007504, 9846715386, 9645988778. www.ccek.orgemail.icsrgovt@gmail.com.

Share
അഭിപ്രായം എഴുതാം