നിര്‍മാണത്തിലിരുന്ന ഫാക്ടറി കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

ബംഗളുരു: നിര്‍മാണത്തിലിരുന്ന ഫാക്ടറി കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.റായ്ചുരു സ്വദേശി മനപ്പ, കൊപ്പല്‍ സ്വദേശി ബസപ്പ, കൊല്‍ക്കത്ത സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 12 തൊഴിലാളികളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് തൊഴിലാളികളുടെ നില ഗുരുതരമാണ്. പഞ്ചസാര ഫാക്ടറിക്ക് സമീപത്തായി എഥനോള്‍ യൂണിറ്റ് നിര്‍മിക്കുന്നതിനിടെ കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി മുന്‍മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാമനുരു ശിവശങ്കരപ്പയുടെ ഉടമസ്ഥതയിലുള്ള ദേവനാഗരെ ജില്ലയിലെ ഷാമനുരു പഞ്ചസാര ഫാക്ടറിയിലാണ് സംഭവം.

Share
അഭിപ്രായം എഴുതാം