കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതില്‍ 30 കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചതാണ്. 34 കേസുകള്‍ മുന്‍പേ ലഭ്യമായിരുന്നു. 400 മുതല്‍ 500 പേരിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. വാതില്‍പടിക്കലെത്തിയാണ് ഉദ്യോഗസ്ഥര്‍ സാമ്പിള്‍ ശേഖരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ നേപല്‍ സിങ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തര്‍ ആകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതിനോട്തിവാരിപൂര്‍, അഷ്റഫാബാദ്, പോഖര്‍പൂര്‍, ശ്യാം നഗര്‍, ആദര്‍ശ് നഗര്‍ എന്നീ നഗരത്തിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം പകരാതിരിക്കാനും രോഗികളെ കണ്ടെത്താനുമായി പരിശോധനകള്‍ അടക്കം ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ഗര്‍ഭിണികള്‍ക്കായി പ്രത്യേക സ്‌ക്രീനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
യുപിയില്‍ സിക്ക വ്യാപനം ശക്തം: ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
