ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 10 മരണം

പട്ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മദ്യത്തില്‍ നിന്നുള്ള വിഷാംശമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി.കഴിഞ്ഞ ജൂലൈയിലും വെസ്റ്റ് ചമ്പാരനില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചിരുന്നു. 2015ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനം നിലവില്‍ വന്നശേഷം മേഖലയില്‍ വ്യാജമദ്യ സംഘങ്ങള്‍ സജീവമാണെന്ന് ആരോപണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →