രാജ്യാന്തര ശ്രദ്ധ പിടിച്ച് പറ്റിയ ബാഹുബലി ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് RRR.
45 സെക്കൻഡ് ദൈർഘ്യമുള്ള RRR ( രൗദ്രം, രണം, രുധിരം) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻറെ ടീസർ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട് തൻറെ സോഷ്യൽ മീഡിയയിലൂടെ .2022 ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രം എന്താണെന്നതിന്റ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്.
അതിഗംഭീരമായ ദൃശ്യങ്ങളും ഗാംഭീര്യവും ഓരോ ഫ്രെയിമിലും കാണാം.
ചരിത്രവും ഫിക്ഷനും കൂട്ടിച്ചേർത്ത് ഒരുക്കുന്ന ഈ ചിത്രത്തിൽ ആലിയ ഭട്ട് എത്തുന്നത് സീത എന്ന കഥാപാത്രമായിട്ടാണ്. ഈ കഥാപാത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാസങ്ങൾക്കു മുമ്പ് തന്നെ വളരെ സന്തോഷത്തോടെ ആലിയ ഷെയർ ചെയ്തിരുന്നു.
ഈ ചിത്രത്തിനായി കാത്തിരിക്കുന്ന സിനിമ പ്രേമികൾക്ക് വേണ്ടിയാണ് ആലിയ അടക്കമുള്ള ബോളിവുഡ് താരങ്ങൾ R R R ന്റെ ചെറിയൊരു ദൃശ്യം പുറത്തുവിട്ടത്. ആലിയ ഭട്ടിന് പുറമെ രാംചരൺ , ജൂനിയർ എൻടിആർ, അജയ് ദേവഗൺ, തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ജൂനിയർ എൻടിആർ കോമരം ഭീം ആയും , രാംചരൺ അല്ലൂരി സീത രാമരാജുവായിട്ടുമാണ് എത്തുന്നത് .
PVR എന്ന് പേര് കുറച്ച് നാളത്തേക്ക് PVRRR എന്നാകും .
ഒരു ബ്രാൻഡ് തങ്ങളുടെ പേര് ഒരു സിനിമക്ക് വേണ്ടി മാറ്റുന്നത് ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും.സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് അണിയറ പ്രവർത്തകർ ആദ്യ ദൃശ്യം പുറത്തുവിട്ടത്. എല്ലാ കഥാപാത്രങ്ങളും ഉൾപ്പെടുന്ന രീതിയിൽ പുറത്തിറക്കിയ വീഡിയോ ഗംഭീര കാഴ്ച അനുഭവമാണ് നൽകുന്നത് എന്ന് വ്യക്തമാണ്. വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കകം 10 ലക്ഷത്തിൽ പരം ആരാധകരാണ് കണ്ടത്.
ബാഹുബലിക്ക് മുകളിൽ നിൽക്കുന്ന ലൊക്കേഷൻ സെറ്റുകളാണ് ആണ് RRR ലൂടെ രാജമൗലി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ബാഹുബലി ക്കു ശേഷം എത്തുന്ന രാജമൗലി ചിത്രമായതിനാൽ വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന RRR എന്ന ഈ ബ്രഹ്മാണ്ഡചിത്രം 2022 ജനുവരി 7 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും –



