ബോളിവുഡ് നടൻ യൂസുഫ് ഹുസൈൻ അന്തരിച്ചു

മുംബൈ: മുതിർന്ന ബോളിവുഡ് നടൻ യൂസുഫ് ഹുസൈൻ അന്തരിച്ചു.73 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് മുംബൈയിലെ ലീലവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. യൂസുഫ് ഹുസൈന്റെ മരുമകനും സംവിധായകനുമായ ഹൻസൽ മെഹ്ത്ത വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

രാജ്കുമാർ റാവുവിനെ നായകനാക്കി ഹൻസൽ മെഹ്ത്ത സംവിധാനം ചെയ്ത ഷാഹിദ് എന്ന സിനിമയുടെ ചിത്രീകരണം സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് മുടങ്ങിപ്പോയപ്പോൾ സഹായിച്ചത് യൂസുഫ് ഹുസൈനായിരുന്നു. ”അദ്ദേഹം എനിക്ക് ഭാര്യ പിതാവായിരുന്നില്ല, സ്വന്തം പിതാവായിരുന്നു. സിനിമ പൂർത്തിയാക്കാൻ സ്വന്തം സമ്പാദ്യത്തിന്റെ ഒരു വലിയ പങ്ക് തനിക്കായി നൽകി”ഹൻസൽ മെഹ്ത്ത കുറിച്ചു. ദിൽ ചാഹ്താ ഹെ, ക്രിഷ് 3, ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ്, വിശ്വരൂപം, ദബാങ് 3 തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Share
അഭിപ്രായം എഴുതാം