റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

October 31, 2021 - 8:29 pm

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. രാത്രിയിൽ മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു ചെമ്പുകടവിലേക്കു വരികയായിരുന്ന യുവതിയാണ്‌ അപകടത്തിൽപെട്ടത്.

ഒന്നാം വളവിന് താഴെ വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് 30 അടിയിലെറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കുകളില്ലാതെ അത്ഭുതകരമായാണ് യുവതി രക്ഷപ്പെട്ടു .മറിഞ്ഞ ശേഷം രക്ഷിക്കാനായി കല്ലുകൾപെറുക്കി റോഡിലേക്ക് എറിഞ്ഞെങ്കിലും ആരും അറിഞ്ഞില്ല. റബർ തോട്ടത്തിലെ കൊക്കയിൽ നിന്നുമാണ് കല്ലുകൾ പെറുക്കി റോഡിലേക്ക് എറിഞ്ഞ് ശ്രദ്ധ നേടാൻ യുവതി ശ്രമിച്ചത്. അവസാനം ചുരത്തിലെ വള്ളി പടർപ്പുകളിൽ പിടിച്ചു തൂങ്ങി സാഹസികമായി റോഡിൽ എത്തി കൈ കാണിച്ചു യാത്രക്കാരോട് വിവരം പറയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *