റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ യാത്രയ്ക്കിടെ ഛര്‍ദ്ദിച്ചു: ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മൂന്നു വയസുകാരന്‍ മരിച്ചു

October 31, 2021 - 11:58 am

ആലപ്പുഴ: കാർ യാത്രയ്ക്കിടെ ഛര്‍ദിച്ച മൂന്നുവയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു. മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു ആണ് മരിച്ചത്.

പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *