റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവാഗത ഗായിക വിഭ ജയപ്രകാശിന്റെ മെലഡി ഇന്ദ്രജാലം

October 25, 2021 - 11:03 am

ഡയാന ഹമീദ് പ്രധാനകഥാപാത്രത്തിലെത്തുന്ന തേൾ എന്ന സിനിമയിൽ മികച്ചസ്വര ശുദ്ധിയിലും വേറിട്ട ആലാപനം ശൈലിയിലും ഒരു ഗാനം പാടിക്കൊണ്ട് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി യിരിക്കുകയാണ് നവാഗത ഗായികയായ വിഭ ജയപ്രകാശ്. കൊഞ്ചി കൊഞ്ചി എന്നുതുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചാണ് വിഭ മലയാള മനസ്സിൽ ഇടം നേടിയത്.

മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്ന് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ വരികൾ സുനിൽ കൃഷ്ണഗാഥയുടെ ത്യം സംഗീതം നൽകിയത് അഭി വേദയുമാണ്.റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി ഈ ഗാനം .

ഷാഫി എസ് എസ് ഹുസൈൻ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തൻവീർ ക്രിയേഷൻസിന്റെ ബാനറിൽ ജാസിം സൈനുൽ ആബിദ് ആണ് .

മലയാള സാഹിത്യത്തിൽ എംഫിൽ പഠനം പൂർത്തിയാക്കിയ വിഭ ഇതിനോടകം രണ്ടു സിനിമകളിൽ പാടി കഴിഞ്ഞു നിലവിൽ കേരള യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്ന വിഭജയ പ്രകാശ്,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *