ഇന്ത്യാ- പാക് മത്സരം: ഇന്ത്യ പതിവ് ആവര്‍ത്തിക്കുമെന്ന് ഗാംഗുലി

ദുബായ്: ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചിട്ടുള്ള പതിവ് ഇന്ത്യ ആവര്‍ത്തിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഞായറാഴ്ച നടക്കുന്ന മത്സരത്തിലും പാകിസ്താനെതിരേ ഇന്ത്യ തങ്ങളുടെ അപരാജിത റെക്കോഡ് തുടരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗാംഗുലി പറഞ്ഞു.ലോകകപ്പില്‍ ഇതുവരെ ഇന്ത്യ പാകിസ്താനെതിരേ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. രണ്ട് ലോകകപ്പുകളിലായി 12 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഇത് 13-0 ആക്കാന്‍ ഇന്ത്യയ്ക്കാകുമെന്നും ഗാംഗുലി പറഞ്ഞു. ഈ ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരും മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിവുള്ളവരാണ്, ഈ ടീമിന് ഒരു ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ 10 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →