തിരുവനന്തപുരം: അനർട്ട് സൗരതേജസ് പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനർട്ട് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. രണ്ട് കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോർജ പ്ലാന്റുകൾക്ക് അപേക്ഷിക്കാം. www.buymysun.com എന്ന വെബ്‌സൈറ്റിൽ ‘സൗരതേജസ്സ്’ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. രണ്ട് കിലോ വാട്ട് മുതൽ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനം സബ്‌സിഡിയും, മൂന്ന് കിലോ വാട്ടിന് മുകളിൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 20 ശതമാനം സബ്‌സിഡിയും ലഭിക്കും. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക്: www.anert.gov.in, ടോൾഫ്രീ നമ്പർ: 1800 425 1803.

Share
അഭിപ്രായം എഴുതാം