റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി അഭിഷിക്തനായി

October 15, 2021 - 11:11 am

പത്തനംതിട്ട : ഡോ. മാത്യൂസ് മാര്‍ സെവേറിയോസ്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കയായി അഭിഷിക്തനായി. പുതിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ എന്ന നാമം സ്വീകരിച്ചു. സ്ഥാനാരോഹണം വെള്ളിയാഴ്ച(15/10/21) രാവിലെ പരുമല സെമിനാരിയില്‍ നടന്നു.

Read Also: ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ഡോ. മാത്യൂസ് മാർ സിവോറിയോസ്

സുനഹദോസ് നിര്‍ദ്ദേശം മലങ്കര അസോസിയേഷന്‍ അഗീകരിച്ചതോടെ ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യോഗത്തില്‍ വച്ച് തന്നെ പുതിയ കാതോലിക ബാവയ്ക്ക് സ്ഥാനചിഹ്നങ്ങളും അംശവടിയും കൈമാറി.

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും, വര്‍ക്കിങ്‌ കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. കാലം ചെയ്‌ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *