റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി ടീം പിന്മാറി

October 6, 2021 - 11:32 am

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ ബിര്‍മിങാമില്‍ അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി.
കോവിഡ്-19 വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളും ബ്രിട്ടന്റെ വിവേചനപരമായ നിയന്ത്രണങ്ങളുമായി പിന്മാറാന്‍ കാരണം. ഭുവനേശ്വറില്‍ അടുത്ത മാസം നടക്കുന്ന പുരുഷ വിഭാഗം ജൂനിയര്‍ ലോകകപ്പില്‍നിന്ന് ഇം ണ്ട് പിന്മാറി ഒരു ദിവസം പിന്നിടും മുമ്പാണു ഹോക്കി ടീമിന്റെ മറുപടി.തങ്ങളുടെ പുരുഷ/വനിതാ ടീമുകള്‍ പിന്മാറുകയാണെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബാത്രയെ അറിയിച്ചതായി ഹോക്കി ഇന്ത്യ പ്രസിഡന്റ് ഗ്യാനേന്ദ്ര നിന്‍ഗോബം പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും അടുത്തടുത്ത തീയതികളിലാണ്. താരങ്ങള്‍ക്കു മതിയായ വിശ്രമമില്ലാതെ കളിക്കേണ്ടി വരുമെന്നും ഗ്യാനേന്ദ്ര ചൂണ്ടിക്കാട്ടി. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണു കോമണ്‍വെല്‍ത്ത് ഗെയിംസ്. ഹാങ്ഷുവില്‍ സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ്.

കോവിഡ് രൂക്ഷമായി ബാധിച്ച ബ്രിട്ടനിലേക്കു താരങ്ങളെ അയയ്ക്കാനും താല്‍പര്യപ്പെടുന്നില്ലെന്നു ഗ്യാനേന്ദ്ര വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസ് 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരം കൂടിയാണ്. അതുകൊണ്ട് ഏഷ്യന്‍ ഗെയിംസിനു പ്രാധാന്യം നല്‍കുകയാണെന്നു ഹോക്കി ഇന്ത്യ വ്യക്തമാക്കി.ഇന്ത്യയില്‍നിന്നുള്ള കോവിഡ്-19 വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നു. ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാര്‍ക്കു വാക്സിന്‍ എടുത്തരാണെങ്കില്‍ കൂടി 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ഏര്‍പ്പെടുത്തി. ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി തിരിച്ചടിച്ചിരുന്നു. ഇന്ത്യന്‍ ഹോക്കി ടീമുകള്‍ 2018 ലൊസ്ഗോ ഗെയിംസില്‍ നോക്കൗട്ട് കടന്നിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ ഇരുവരും തോറ്റു. ഇം ണ്ടിനോട് പുരുഷന്‍മാര്‍ 2-1 നും വനിതകള്‍ 6-0 ത്തിനുമാണു തോറ്റത്. ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം നേടാന്‍ പുരുഷ ടീമിനായി. വനിതാ ടീം വെങ്കലപ്പോരാട്ടത്തില്‍ തോറ്റു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *