കാസർകോട്: പി. ആകാശ് സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് വോളന്റീര്‍

കാസർകോട്: സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് വോളന്റീര്‍ക്കുള്ള പുരസ്‌കാരം കാസര്‍കോട് ഗവ. കോളേജിലെ പി.ആകാശിന് ലഭിച്ചു. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ആകാശിന്റെ നേതൃത്വത്തില്‍ നിരവധി ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്ത് നടന്നിരുന്നു. വാക്സിനേഷന്‍ ക്യാമ്പയിന്‍, കോവിഡ് സര്‍വ്വേ, വി ഡിസേര്‍വ്  ഭിന്നശേഷി ക്യാമ്പയിന്‍,  കോളേജ്, വീട് ശുചീകരണം, പച്ചക്കറി തോട്ടനിര്‍മാണം, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആകാശിന്റെ നേതൃത്വത്തില്‍ കോളേജില്‍ നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →