റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനില്‍ വെടിവയ്പ്പില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

October 4, 2021 - 9:21 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹറില്‍ നടന്ന വെടിവയ്പ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എഴുത്തുകാരന്‍ കൂടിയായ സയ്യിദ് മരോഫ് സാദത്ത് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. റിക്ഷയിലെത്തിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.വെടിവയ്പ്പില്‍ സാദത്തിന്റെ മകനും ഡ്രൈവര്‍ക്കും പരിക്കേറ്റു.ശനിയാഴ്ച വൈകുന്നേരം ജലാലാബാദിലെ പൊലീസ് ഡിസ്ട്രിക്റ്റ് 5ലെ റോഡില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തെ അഫ്ഗാന്‍ ജേണലിസ്റ്റ്‌സ് സേഫ്റ്റി കമ്മിറ്റി (എജെഎസ്സി) അപലപിച്ചു. അതേസമയം വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *