റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ തുറക്കല്‍: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് മന്ത്രിമാര്‍

September 29, 2021 - 8:51 pm

കോട്ടയം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ കോവിഡ് 19 അവലോകന യോഗത്തിലാണ് ആരോഗ്യ- വനിതാ-ശിശുവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്, സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. 

സ്‌കൂളുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ക്വാറന്റയിനില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും മരണനിരക്ക് 0.36 ശതമാനം മാത്രമാണ്. കാര്യക്ഷമമായ ചികിത്സ ഉറപ്പ് വരുത്തിയതിന്റെ ഫലമായാണ് മരണനിരക്ക് കുറഞ്ഞതെന്ന് യോഗം വിലയിരുത്തി. 

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എന്‍ വിദ്യാധരന്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.സി.ജെ. സിത്താര എന്നിവര്‍ വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *