റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോന്‍സൻ തട്ടിപ്പ്; കെ. സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നെന്ന് ബെന്നി ബെഹനാന്‍

September 28, 2021 - 4:21 pm

കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലുമായുള്ള അടുപ്പത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിമര്‍ശനവുമായി ബെന്നി ബെഹനാന്‍ എം.പി.

28/09/21 ചൊവ്വാഴ്ച അങ്കമാലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ലെന്നും സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. സംഭവത്തില്‍ സുധാകരന് ജാഗ്രതകുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ചികിത്സക്കായാണ് താന്‍ മോന്‍സനുമായി ബന്ധപ്പെട്ടതെന്ന സുധാകരന്റെ വിശദീകരണം വിശ്വസിക്കുന്നെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

പക്ഷേ മോന്‍സന്‍ ഡോക്ടര്‍ പോലുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി.

തട്ടിപ്പുകാരനാണെന്നറിഞ്ഞാല്‍ സുധാകരന്‍ മോന്‍സന്റെ അടുക്കല്‍ പോകുമായിരുന്നോയെന്നായിരുന്നു വി.ഡി. സതീശന്‍ ചോദിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *