റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാഫിക്ക്‌ നിയമ ലംഘകര്‍ക്ക്‌ മുന്നറിയിപ്പുമായി പോലീസ്‌

September 24, 2021 - 12:31 pm

തിരുവനന്തപുരം : നിരീക്ഷണ ക്യാമറകളും പോലീസും ഇല്ലാത്തിടത്ത്‌ ട്രാഫിക്ക്‌ നിയമം ലംഘിച്ച്‌ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. പോലീസിന്റെ കണ്ണുവെട്ടിച്ചാലും നിയമ ലംഘനം ശ്രദ്ധയില്‍ പെടുന്ന പൊതുജനത്തിന്‌ പരാതി സമര്‍പ്പിക്കാനുളള സംവിധാനം പോലീസ്‌ ഒരുക്കുന്നു. ട്രാഫിക്ക് സംബന്ധമായ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയി്‌ല്‍ പെട്ടാല്‍ 9747001099 എന്ന വാട്‌സ്‌ ആപ്പ്‌ നമ്പറില്‍ ചിത്രം അല്ലെങ്കില്‍ വീഡിയോ, സ്ഥലം ,സമയം എന്നിവ സഹിതം അറിയിക്കാനാണ്‌ പോലീസ്‌ ആവശ്യപ്പെടുന്നത്‌.

സോഷ്യല്‍ മീഡിയയില്‍ സ്‌റ്റാറ്റസുകളും സ്‌റ്റോറികളുമിടാന്‍ റോഡില്‍ യുവാക്കളുടെ അഭ്യാസങ്ങല്‍ അതിരുകടക്കുന്ന സാഹചര്യത്തിലാണ്‌ പോലീസിന്‍റെ സന്ദേശം. തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ കഴിഞ്ഞ ദിവസം നടുറോഡില്‍ റേസിംഗ്‌ നടത്തുന്നതിനിടെ യുവാവിന്‌ നേരെ ആക്രമണമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *