റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ ചില മേഖലകളിൽ വലിയ തോതിൽ താലിബാൻവത്കരണം നടക്കുന്നതായി അൽഫോൻസ് കണ്ണന്താനം

September 19, 2021 - 8:47 am

ന്യൂഡൽഹി: കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്ന് ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം .കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. കഴിഞ്ഞ 25 വർഷമായി കേരളത്തിലെ ചില മേഖലകളിൽ വലിയ തോതിൽ താലിബാൻവത്കരണം നടക്കുന്നുണ്ട്. അടുത്ത അഞ്ച് പത്ത് വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്നും കണ്ണന്താനം പറഞ്ഞതായി എഎൻഐ ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *