റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയിൽ നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു വീണ് 14 പേര്‍ക്ക് പരിക്ക്

September 17, 2021 - 10:28 am

മുംബൈ: മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്നു വീണു 14 പേര്‍ക്ക് പരിക്ക്. 17/09/21 വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം. പരിക്കേറ്റവര്‍ എല്ലാവരും നിര്‍മാണ തൊഴിലാളികളാണ്.

പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആർക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.

മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോരിറ്റിക്കാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണ ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *