ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ്: മണിക ബത്രയെ ഒഴിവാക്കി

ഡല്‍ഹി: ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മണിക ബത്രയെ ഒഴിവാക്കി. ഇന്ത്യയ്ക്കായി ടോക്കിയോ ഒളിംപിക്സില്‍ മല്‍സരിച്ച താരം ദേശീയ ക്യാംപില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് ഒഴിവാക്കിയത്. എന്നാല്‍ ദേശീയ ക്യാംപ് നിര്‍ബന്ധമാണെന്ന് പിന്നീട് ആണ് അറിയിച്ചതെന്ന് ബത്ര ആരോപിച്ചു. നേരത്തെ ദേശീയ കോച്ച് സൗമ്യദീപ് റോയിക്കെതിരേ ബത്ര ഒത്തുകളി ആരോപണം ഉന്നയിച്ചിരുന്നു. ഒളിംപിക്സിന് മുമ്പ് ദോഹയില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ സൗമ്യദീപ് പരിശീലിപ്പിക്കുന്ന മറ്റൊരു താരത്തിന് വേണ്ടി തന്നോട് തോറ്റുകൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് താന്‍ ടോക്കിയോയില്‍ സൗമ്യദീപിനൊപ്പം പരിശീലനം നടത്താതിരുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ടോക്കിയോയില്‍ മറ്റൊരു പരിശീലകനൊപ്പമാണ് ബത്ര പരിശീലനം നടത്തിയത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനായി സ്വന്തം പരിശീലകനുമൊത്താണ് ബത്ര പരിശീലനം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →