കാസർകോട് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കാസർകോട്: കുരുടപദവ് തിമിരടുക്കയിലെ വീട്ടിൽ ഇരിക്കുകയായിരുന്ന അബ്ദുൽ റഹ്മാനെ കാറിലെത്തിയ ഒരു ഒരു സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇരുമ്പ് ദണ്ഡും കത്തിയും ഉൾപ്പടെയുള്ള ആയുധങ്ങളുമായി സംഘം വീട് വളയുകയായിരുന്നു. യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി വളഞ്ഞിട്ട് മർദ്ദിച്ചു. അതിന് ശേഷമാണ് കാറിൽ കയറ്റിക്കൊണ്ട് പോയത്. 2021 സെപ്തംബർ 14ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീർ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.

നൗഷാദ് എന്നയാളുടെ വീടിന്റെ ചില്ല് അടിച്ച് പൊട്ടിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് സംഘം തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് പറയുന്നു. യുവാവിനെ തട്ടിക്കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ച മാതാവിനും മർദ്ദനമേറ്റു. പരിക്കേറ്റ യുവാവ് മംഗൽപാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്

Share
അഭിപ്രായം എഴുതാം