ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ; വോട്ടർ പട്ടിക പുതുക്കുന്നു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ ഉൾപ്പെടുന്ന അരൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ 11 വരെയും 14,16,17,18,19,20,21,22 എന്നീ വാർഡുകൾ, എഴുപുന്ന ഗ്രാമപഞ്ചായത്തിലെ അഞ്ച് മുതൽ 12 വരെ വാർഡുകൾ, കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ ആറ് മുതൽ 11 വരെ വാർഡുകൾ, കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ നാല് മുതൽ എട്ട് വരെയും 11 മുതൽ 13 വരെയും വാർഡുകൾ, തുറവൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് മുതൽ അഞ്ച് വരെയും ഏഴ് മുതൽ 14 വരെയും വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കുന്നു. സെപ്റ്റംബർ ആറിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2021 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്കാണ് അവസരം. സെപ്റ്റംബർ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും. കമ്മീഷന്റെ www.lsgelection.kerala.gov.in   എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. സെപ്റ്റംബർ 29ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർ നടപടി സ്വീകരിച്ച് അപ്ഡേഷൻ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →