റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനിലെ പാക് ഇടപെടലിനെതിരേ ഇറാന്‍

September 7, 2021 - 8:46 am

തെഹ്റാന്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറില്‍ താലിബാനെ സഹായിക്കാന്‍ പാക് യുദ്ധ വിമാനങ്ങളെത്തിയതിനെ അപലപിച്ച് ഇറാന്‍. പഞ്ച്ശീറില്‍നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നെന്നും ഇറാന്‍ വിദേശമന്ത്രാലയ വക്താവ് സയിദ് ഖത്തീബ്സാദെ പറഞ്ഞു.പഞ്ച്ശീര്‍ പ്രശ്നം മുതിര്‍ന്ന അഫ്ഗാന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. താലിബാന്‍ രാജ്യന്തര നിയമങ്ങള്‍ പാലിക്കണം. അഫ്ഗാന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതിനും എല്ലാ അഫ്ഗാനികള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുമായി ഇറാന്‍ ശ്രമിക്കും- ഖത്തീബ്സാദെ കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *