റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണക്കാലത്ത് 60 കോടിയുടെ വിദേശ മദ്യവിൽപ്പന

August 22, 2021 - 7:43 pm

കൊച്ചി : ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയിലൂടെ കണ്‍സ്യൂമര്‍ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവര്‍ഷം 36 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.

ഇത്തവണ 24 കോടിയുടെ വില്‍പ്പന അധികം നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്‍റെ 39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി മുഴുവന്‍ മദ്യശാലകള്‍ക്കും ദിവസവും പ്രവര്‍ത്തിക്കാനായില്ല.

ഉത്രാട ദിനത്തില്‍ 60 ലക്ഷം രൂപയുടെ വില്‍പ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കല്‍ മദ്യശാലയില്‍ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയില്‍ 56 ലക്ഷം രൂപയുടെയും കച്ചവടം നടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *