റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എം.ഡി

August 18, 2021 - 8:26 am

കൊച്ചി: മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് പുതിയ നിയമനം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. 17/08/2021 ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം

കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്‌റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്.

രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയത്.

ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്‌റ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *