‘അഫ്ഗാനിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്ക’: ചൈന

ബീജിങ്:  അഫ്ഗാനില്‍ അമേരിക്ക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും സാധാരണ ജനജീവിതം ദുസ്സഹമാക്കിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് 18/08/2021 ചൊവ്വാഴ്ച പറഞ്ഞു. അഫ്ഗാനിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കയാണ്. യുഎസും സഖ്യകക്ഷികളും സൈന്യത്തെ പിന്‍വലിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ചൈന ആരോപിച്ചു.

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത ശേഷം താലിബാനെ അംഗീകരിച്ച് ആദ്യം രംഗത്തെത്തിയ രാജ്യമാണ് ചൈന. താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ചൈന, എംബസി നിലനിര്‍ത്തുകയും ചെയ്തു.

Read Also: സേനാ പിൻമാറ്റത്തിൽ മാറ്റമില്ല : ജോ ബൈഡന്‍

Read Also: താലിബാനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ചൈന; സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന

Read Also: യുദ്ധം ആ​ഗ്രഹിക്കുന്നില്ല, സമാധാനമാണ് ലക്ഷ്യം, ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല : താലിബാൻ

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിനെ ന്യായീകരിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. താലിബാന്‍ രാജ്യം പിടിച്ചടക്കിയതില്‍ അദ്ദേഹം അഫ്ഗാന്‍ സൈന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →