റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-യുഎസ് ഊഷ്മള ബന്ധത്തെ ഓര്‍മ്മപ്പെടുത്തി ജോ ബൈഡന്റെ സ്വാതന്ത്ര്യ ദിനാശംസ

August 15, 2021 - 10:40 am

വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് ഊഷ്മള ബന്ധത്തെ ഓര്‍മ്മപ്പെടുത്തി ജോ ബൈഡന്റെ സ്വാതന്ത്ര്യ ദിനാശംസ. ലോകത്തിന് പ്രചോദനമാകുന്ന ജനതയാണ് ഭാരതീയര്‍. അവരുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണമെന്നാണ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തത്. മഹാത്മാഗാന്ധിയുടെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശത്താല്‍ നയിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും ബൈഡന്‍ പറഞ്ഞു. 75ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് ബൈഡന്‍ ഇന്ത്യയ്ക്ക് ആശംസ നേര്‍ന്നത്. വര്‍ഷങ്ങളായി, ഇന്ത്യന്‍-അമേരിക്കക്കാര്‍ ഊര്‍ജ്ജസ്വലമായ പങ്കാളിത്തം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ബൈഡന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *