ഇരുപത്തേഴ് ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. തലപ്പാടിയില്‍ കാറില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുംമ്പഡാജെ സ്വദേശി ശിഹാബുദ്ദീന്‍ പൊലീസ് പിടിയിലായി.ഇരുപത്തേഴ് ലക്ഷത്തി നാൽപ്പത്താറായിരം രൂപയാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയേയും ശിഹാബുദ്ദീന്‍ കാറിൽ കൂടെ കൂട്ടിയിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസറഗോഡ് ഡി വൈ എസ് പിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴൽപ്പണം പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →