മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം: ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം : നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ 05/08/2021 വ്യാഴാഴ്ച ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാന്‍ കാരണം. ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിയമസഭ സമ്മേളനത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് പോകും വഴിയാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →