ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ച് നിവാരണ ക്യാമ്പയിന്‍ നടത്തുന്നു. ഓഗസ്റ്റ് 15 മുതല്‍ 19 വരെയാണ് ക്യാമ്പയിന്‍. തുടര്‍ന്നും എല്ലാ മാസവും മൂന്ന് ദിവസം ക്യാമ്പയിന്‍ നടത്തും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കേരള കാര്‍ഷിക സര്‍വകലാശാല കൃഷിവിജ്ഞാന കേന്ദ്രം, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് കാംപെയിന്‍ നടത്തുന്നത്.
ബ്ലോക്ക് പരിധിയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപെട്ട് ഓഗസ്റ്റ് ഒന്‍പതിന് പഞ്ചായത്തുതല യോഗവും 11, 12 തീയതികളില്‍ വാര്‍ഡ്തല യോഗവും ചേരും.