ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കുമെന്ന് ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ 01/08/2021 ഞായറാഴ്ച അറിയിച്ചു. ജൂലൈ മാസത്തിൽ 13 കോടി വാക്സീൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും ഈ മാസം മുതൽ വാക്സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമം- മൻസൂഖ് മണ്ഡവ്യ പറഞ്ഞു. 

പുതിയ വാക്സീനുകൾ എത്തുകയും നിലവിലുള്ള വാക്സീൻ് ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതോടെ കൂടുതൽ വാക്സീൻ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. 

സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ്, ഭാരത് ബയോടെക്കിൻ്റെ കൊവാക്സീൻ, ഡോ.റെഡ്ഡീസ് ഉത്പാദിപ്പിക്കുന്ന റഷ്യൻ വാക്സീൻ സ്പുട്നിക് വി എന്നിവയാണ് നിലവിൽ രാജ്യത്തെ വാക്സീനേഷനായി ഉപയോഗിക്കുന്നത്. അമേരിക്കൻ നിർമ്മിത വാക്സീനായ മോഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞ മാസം സിപ്ല കമ്പനിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇന്ത്യൻ കമ്പനി സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡിയാണ് ഉടനെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീൻ. ഇതോടൊപ്പം കോർബീവാക്സീൻ കൂടെ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്പുട്നിക് വി വാക്സീൻ ഉത്ദാപം സെറം ഇൻസ്റ്റിറ്റൂട്ട് ഉടനെ ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →