കോഴിക്കോട്ട്‌ അച്ഛനും മകളും സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്‌ : പിതാവിനെയും മകളെയും സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന്‌ റോഡില്‍ ഒയാസിസില്‍ കാലിക്കറ്റ്‌ എയര്‍പോര്‍ട്ട്‌ റിട്ട. ടെക്‌നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61),ശാരിക (31) എന്നിവരരാണ്‌ മരിച്ചത്‌. 2021 ആഗസ്റ്റ്‌ 1ന്‌ വൈകിട്ട മൂന്നരയോടെയാണ്‌ രണ്ടുകിടപ്പുമുറികളിലായി ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്‌.

ഇരുവരും ഒരേസാരി മുറിച്ചാണ്‌ ഫാനുകളില്‍ കെട്ടിയത് ആത്മഹത്യാ കുറിപ്പ്‌ പോലീസിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ ലഭിക്കുന്ന വിവരം. അസിസ്റ്റന്റ് കമ്മീഷണര്‍ എംഎം സിദ്ധിക്കിന്റെ നേതൃത്വത്തില്‍ ഫറോക്ക്‌ പോലീസ്‌ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്‌റ്റ്‌ ചെയ്‌ത്‌ പോസ്‌റ്റ്‌ മോര്‍ട്ടത്തിന്‌ അയച്ചു. ഫോറന്‍സിക്ക്‌ വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പീതാംബരന്റെ ഭാര്യ: പ്രഭാവതി . മകന്‍ : പ്രജിത്‌(എഞ്ചിനീയര്‍ ബെംഗളൂരു)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →